975
എന്നു വന്നു കാണുമെന്നേശുവിനെ
പൊന്നു തിരുമേനിയാം വല്ലഭനെ
വിണ്ണിലാണെന്‍റെ പിതൃഭവനം
മന്നിലുള്ളതോ വിട്ടുപിരിയും
ഉലകിതെന്നറിഞ്ഞു
ഉയരുന്നെന്‍ മനസ്സില്‍
മമ പ്രിയന്‍ വരവിനെ കാത്തിടുവാന്‍
സ്വര്‍ഗ്ഗ ഗേഹം പൂകിടുവാന്‍
വെമ്പലേറുന്നെന്‍ ഹൃദയം
തങ്കമുഖ പ്രഭയില്‍
അന്തമില്ല യുഗത്തില്‍
മമ പ്രിയന്‍ കൂടെ ഞാന്‍ വാണിടുവാന്‍
യേശുരാജന്‍ വന്നിടുവാന്‍
ഭക്തര്‍ വാനില്‍ പറന്നിടുവാന്‍
കാലമേറെയില്ലല്ലോ
കണ്ണീരെല്ലാം തുവരാന്‍
ആനന്ദ ഗാനങ്ങല്‍ പാടിടുവാന്‍
975
Ennu vannu kaanumenneshuvine
Ponnu thirumeniyaam vallabhane
Vinnilaanente pithrubhavanam
Mannilullatho vittupiriyum
Ulakithennarinju
Uyarunnen manassil
Mama priyan varavine kaathiduvaan
Swargga geham pookiduvaan
Vembalerunnen hrudayam
Thankamukha prabhayil
Anthamilla yugathil
Mama priyan koode njaan vaaniduvaan
Yeshu raajan vanniduvaan
Bhakthar vaanil paranniduvaan
Kaalamereyillallo
Kanneerellaam thuvaraan
Aananda gaanangal paadiduvaan