Arike varumaareyumaashwasi
അരികേ വരുമാരെയുമാശ്വസി

Lyrics by T.K.S
99
അരികേ വരുമാരെയുമാശ്വസിപ്പി ച്ചരുമയോടവരോടരുളുന്നവനാം പരനെ-മനുസുതനെ-തന്‍നാമം പുകഴ്ത്തി വണങ്ങുക നാം-എന്നാളും തിരുസന്നിധിയോടണയും സമയം വരുമൊരു കുതുകം ലോകം തരുമോ? വരുവിന്‍ അവന്നരികില്‍-തന്‍നാമം പുകഴ്ത്തി വണങ്ങുക നാം-എന്നാളും സുരഭിലതൈലം പകരുന്നതു സമ മവനുടെ നാമം-നലമഭിരാമം അഴലില്‍-മൃതിനിഴലില്‍-തന്‍നാമം സുഖമരുളിടുവതാ മെന്നാളും മരുഭൂമിയിലെ മാറയിലൊരു തരു- ശിഖരം മധുരം തരുവാനിടയായ് അതുപോല്‍-തിരുസവിധം തന്‍നാമം പുകഴ്ത്തി വണങ്ങുക നാം-എന്നാളും
99
Arike varumaareyumaashwasippi Charumayo davaro-darulunnavanaam Parane manusuthane-than naamam Pukazhthi vananguka naam -ennaalum Thiru sannidhiyodanayum samayam Varumoru kuthukam lokam tharumo? Varuvin avannarikil than naamam Pukazhthi vananguka nam -ennalum Surabhila thailam pakarunnathu sama mavanude naamam-nalamabhiraamam Azhalil-mruthi nizhalil-than naamam Sukhamaruliduvathaa-mennalum Marubhoomiyile maarayiloru tharu- Shikharam maduram tharuvaanidayaay Athupol thiru savidam than naamam Pukazhthi vananguka naam-ennaalum