En priyaa! ninne njaan
എന്‍പ്രിയാ! നിന്നെ ഞാന്‍

Lyrics by K.D.W
992
രീതി: യേശു എന്‍ ഉള്ളത്തില്‍ എന്‍പ്രിയാ! നിന്നെ ഞാന്‍ എന്നു കാണും പൊന്‍മുഖം ഞാനെന്നു കാണും വാനില്‍ വന്നന്തികേ എന്നു ചേര്‍ക്കും വന്‍ വിനകള്‍ എന്നു തീരും മന്ദിരം നീ തീര്‍ത്തു വേഗം വന്നു ചാരേ ചേര്‍ക്കുമെന്ന ആശയില്‍ ഞാന്‍ പാര്‍ത്തിടുന്നു എന്നു നീ വന്നിടും യേശു നാഥാ നിന്‍മുഖം ഞാനെന്നു കാണും വീഞ്ഞു വീട്ടില്‍ കൊണ്ടു വന്ന എന്‍റെ പ്രിയന്‍ എന്നുമെന്‍ ഞാനവന്‍റേതെന്നുമെന്നും ലോകത്തിന്‍ മോഹങ്ങള്‍ വേണ്ട തെല്ലും ജീവിതേശാ! നീ മതിയേ ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വന്‍ കൃപയാല്‍ മന്നിതില്‍ ജീവിക്കും കാലമെല്ലാം നിന്നെ മാത്രം സേവിക്കും ഞാന്‍ ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട നിന്‍ജനത്തിന്‍ കഷ്ടം മാത്രം എന്‍ പ്രമോദം നിന്‍മഹാ പ്രേമത്തിന്‍ തീയണയ്ക്കാന്‍ മന്നിലില്ല വന്‍ പ്രളയം സ്വര്‍ഗ്ഗനാട്ടില്‍ വന്നിടുമ്പോള്‍ എന്‍ ഹൃദയം ആര്‍ത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാന്‍ പാടെഴും കാല്‍കരം കണ്ടിടുമ്പോള്‍ വീണിടും ഞാന്‍ നിന്‍റെ മുമ്പില്‍
992
“Yeshu en ullathil” enna reethi En priyaa! ninne njaan Ennu kaanum Ponmukham njaanennu kaanum Vaanil vannanthike ennu cherkkum Van vinakal ennu theerum Mandiram nee theerthu vegam vannu chaare Cherkkumenna aashayil njaan paarthidunnu Ennu nee vannidum yeshunaadhaa Nin mukham njaanennu kaanum Veenju veettil konduvanna ente priyan Ennumente njaan-avante-thennu-mennum Lokathin mohangal venda thellum Jeevithesha! nee mathiye Dandhangal ereyettu chora chinthi Jeeveneki snehichallo van krupayaal Mannithil jeevikkum kaalamellaam Ninne maathram sevikkum njaan Lokam vendaa sthaanamaanam onnum vendaa Ninjanathin kashtam maathram en pramodam Nin mahaa premathin theeyanackkaan Mannililla van pralayam Swargga naattil vannidumbol en hrudayam Aarthiyode chuttum nokkum ninnekkaanmaan Paadezhum kaalkaram kandidumbol Veenidum njaan ninte munnil