Enniniyum vannangu chernnidum
എന്നിനിയും വന്നങ്ങു ചേര്‍ന്നിടും

Lyrics by C.J
995
എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്‍ ആശയാല്‍ നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നേ പാരിടത്തില്‍ കൂടാരവാസിയായി പാര്‍ത്തിടുന്നു പരനേ നീയൊരുക്കിടുന്നെന്‍ പിരിയാത്ത നിത്യഭവനം അല്‍പനാളീ കണ്ണുനീരിന്‍ താഴ്വരയില്‍ ആയിടിലും അത്യന്തം തേജസ്സിന്‍ ഘനം നിത്യതേ ചെന്നു കാണും ഞാന്‍ നീ തരുന്ന ശോധന വേദനകള്‍ നന്മയെന്ന് നാളുകള്‍ കഴിഞ്ഞിടുമ്പോള്‍ നാഥാ! ഞാനറിഞ്ഞിടുമേ പാര്‍ത്തലത്തില്‍ കര്‍ത്താവിന്‍ വേലചെയ്തു തീര്‍ത്തെനിക്ക് കര്‍ത്തനെ നിന്‍ സവിധത്തില്‍ എത്തി വിശ്രമിച്ചിടുവാന്‍ ഞാനിഹത്തില്‍ മണ്ണോടു മണ്ണായാലും വാനത്തില്‍ നീ വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്
995
Enniniyum vannangu Chernnidum njaan ninnarikil Aashayaal niranjidunnen Maanasam kothichidunne Paaridathil koodaara vaasiyaayi Paarthidunnu Parane neeyorukkidunnen Piriyaatha nithya bhavanam Alppanaalee kanneerin Thaazhvarayil aayidilum Athyantham thejassin khanam Nithyatha chennu kaanum njaan Nee tharunna shodhana vedanakal Nanmayenne Naalukal kazhinjidumbol Naadhaa! njaan-arinjidume Paarthalathil karthaavin Vela cheythu theerth-enikke Karthane nin savidhathil Ethi vishramichiduvaan Njaanihathil mannodu mannaayaalum Vaanathil nee Vannu vilikkum nerathe Annu njaanethum chaarathe